Rupee; മൂല്യ തകര്‍ച്ച നേരിട്ട് രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 ആയി

മൂല്യത്തില്‍ തുടര്‍ച്ചയായി റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപ. യുഎസ് ഡോളറിനെതിരെ 82.64 രൂപ നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 82.64 രൂപ മുടക്കേണ്ട സ്ഥിതിയായി.

പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ, യുഎസ് ഫെഡ് മുക്കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് മൂല്യത്തെ താഴ്ത്തിയത്.

ഒരാഴ്ചത്തെ ഉയര്‍ന്ന നിരക്കിലെത്തിയ ഡോളര്‍ സൂചിക സ്ഥിരത കൈവരിച്ചതോടെ, തകര്‍ച്ച നേരിടാന്‍ റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ക്ക് കാര്യമായ ഫലമുണ്ടായില്ല.

ഈവര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 11ശതമാനമാണ് ഇടിവുണ്ടായത്. ഡോളര്‍ വില്‍പയിലൂടെ രൂപയെ പ്രതിരോധിക്കാന്‍ ആര്‍ബിഐ നടത്തിയ ശ്രമം കരുതല്‍ ശേഖരത്തെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിക്കുകയുംചെയ്തു.

10 വര്‍ഷത്തെ യുഎസ് ട്രഷറി ആദായം 3.90ശതമാനമായി ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിനടുത്തെത്തി. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് വിലയില്‍ 11 ശതമാനമാണ് വര്‍ധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News