Kodiyeri: തുറന്നു വെച്ച പുസ്തകം പോലെയാണ് കോടിയേരിയുടെ ജീവിതം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍| M V Govindan Master

തുറന്നു വെച്ച പുസ്തകം പോലെയാണ് കോടിയേരിയുടെ(Kodiyeri) ജീവിതമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). ഇന്നത്തെ പൊലീസ്(police) സേനയെ സൃഷ്ടിച്ചതില്‍ കോടിയേരിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്തിന്റെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ചു. ഭാവിയുടെ വ്യവസായം ടൂറിസമാണെന്ന് ആദ്യം പറഞ്ഞത് കോടിയേരിയാണ്.

മാത്യകപരമായ കമ്യൂണിസ്റ്റായിരുന്നു കോടിയേരിയെന്നും കേരളത്തെ നവീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവിന്റെ വിയോഗം തീരാ നഷ്ടമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ടിവിയുടെ മീഡിയ ക്ലബ്ബ് സംഘടിപ്പിച്ച ‘പ്രിയങ്കരനായ കോടിയേരിക്ക് കൈരളിയുടെ ആദരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയും പരിപാടിയില്‍ സംസാരിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായ നേതാവാണ് മുലായം സിംഗ് യാദവ്; അനുശോചിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ മാറ്റിമറിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിച്ച സോഷ്യലിസ്റ്റ് നേതാവാണ് മുലായം സിംഗ് യാദവ് (mulayam-singh-yadav) എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി (Dr.Johnbrittas MP) അനുശോചിച്ചു. ലക്ഷക്കണക്കിന് വരുന്ന ആളുകള്‍ക്ക് പ്രചോദനമായ നേതാവ്.

ഇന്ത്യൻ രാഷ്രീയത്തിന്റെ ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ വർഗീയതയ്‌ക്കെതിരെയും ഹിന്ദുത്വയ്ക്കെതിരെയും പടയോട്ടം നടത്തിയ വ്യക്തിയാണ് മുലായം സിംഗ് എന്നും അയോധ്യ പ്രസ്ഥാനവുമായി ബിജെപി മുന്നോട്ടു വന്ന നാളുകളിൽ കഠിനമായ ശ്രമങ്ങളിലൂടെ ബിജെപിയെയും ആർ എസ് എസിനെയും പ്രതിരോധിക്കുകയും അതിൽ വലിയൊരു അളവുവരെ വിജയംകാണുകയും ചെയ്തിട്ടുള്ള ഐതിഹാസിക പരിവേഷമുള്ള ഒരു വ്യക്തിത്വം കൂടിയാണ് മുലായം സിംഗ് യാദവ് എന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ നേതാക്കളിൽ ഒരാളുടെ പട്ടികയിലാണ് മുലായം സിംഗ് യാദവിന്റെ സ്ഥാനം.അതേസമയം,വലതുപക്ഷ വര്‍ഗീയ നീക്കങ്ങ‍ളെ മതനിരപേക്ഷ രാഷ്ട്രീയമുര്‍ത്തിപ്പിടിച്ച് പോരാടിയ പോരാളിയായിരുന്നു മുലായം എന്ന മൂന്നക്ഷരം. മൂന്നാം മുന്നണിയുടെ രാഷ്ട്രീയ സാധ്യതയെ മുന്‍കൂട്ടിക്കണ്ട തന്ത്രജ്ഞന്‍ കൂടിയായിരുന്നു ഈ സോഷ്യലിസ്റ്റ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ മുലായത്തിന്‍റെ പേര് പറയാതെ മു‍ഴുമിപ്പിക്കാനാകില്ല.

മൂന്നു തവണ യു.പി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവിൽ മെയ്ൻ‌പുരിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽ നിന്നും സംഭാലിൽ നിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുള്ള മുലായം 1996ൽ ദേ​വഗൗഡ, ഗുജ്റാൾ സർക്കാരുകളിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നത്. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു.

15ാം വയസിൽ തന്നെ രാഷ്ട്രീയത്തിൽ തൽപരനായ മുലായം കലാലയ പഠനകാലത്ത് രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ തൽപരനായാണ് സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമാകുന്നത്. 1967ൽ 28ാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ജസ്‍വന്ത്നഗറിൽ നിന്ന് മത്സരിച്ച് അദ്ദേഹം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 1977ൽ ആദ്യമായി മന്ത്രിയായി.

ഏഴ് തവണയാണ് അദ്ദേഹം ജസ്‍വന്ത്നഗറിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1992 ഒക്ടോബറിലാണ് സമാജ്‍വാദി പാർട്ടി രൂപീകരിക്കുന്നത്. യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News