മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായി മാറിവടക്കന്‍ കേരളത്തിലെ നാട്ടിന്‍ പുറങ്ങള്‍

മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായി മാറുകയാണ് വടക്കൻ കേരളത്തിലെ നാട്ടിൻ പുറങ്ങൾ.അടുത്ത കാലത്തായി ഗ്രാമീണ പശ്ചാത്തലത്തിലുള്ള കൂടുതൽ സിനിമകളും പിറക്കുന്നത് കണ്ണൂർ കാസർകോഡ് ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്നാണ്.ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസും പ്രധാന കഥാപാത്രങ്ങളാകുന്ന ‘നദികളിൽ സുന്ദരി യമുന ‘ എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂരിലെ കടമ്പേരിയെന്ന ഗ്രാമത്തിൽ പുരോഗമിക്കുകയാണ്.

സൂപ്പർ ഹിറ്റായി മാറിയ ‘വെളളം’ സിനിമയുടെ നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ പുതിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന. വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് സഹ നിർമ്മാതാക്കൾ. തീർത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് കണ്ണൂരിലെ കടമ്പേരിയെന്ന തനി നാട്ടിൻ പുറമാണ് ലൊക്കേഷനാകുന്നത്. കണ്ണൂരിൻ്റെ സംസ്കാരവും ആചാരങ്ങളും രാഷ്ടീയവുമെല്ലാം സിനിമയിലുണ്ട്.നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്.

ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രതില്‍ രാധാകൃഷ്‍ണൻ ആണ് ചിത്രസംയോജനം. ആമി നായികയാകുന്ന ചിത്രത്തില്, സുധീഷ്, നിർമ്മൽ പാലാഴി, മനോജ് കെ യു, നവാസ് വള്ളിക്കുന്ന് അനീഷ്,, പാർവ്വണ, രേവതി ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, എന്നിവർ അഭിനയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News