കന്നുകാലി പ്രദര്‍ശനത്തിലെ താരമായി കമാന്‍ഡോയും അങ്കിതും

കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കന്നുകാലി പ്രദർശനത്തിലെ താരമായി കമാൻഡോയും അങ്കിതും. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ഏറ്റുമാനൂരിലായിരുന്നു കന്നുകാലി പ്രദർശനം. 22 ജനുസിൽപ്പെട്ട പശുക്കൾ പ്രദർശനത്തിന് മിഴിവേകി.

തലയെടുപ്പുള്ള ഗജവീരൻമാരെ പോലെയായിരുന്നു കമാൻഡോയും അങ്കിതും കർഷക സംഘത്തിൻ്റെ കന്നുകാലി പ്രദർശനത്തിന് എത്തിയത്. ഏഷ്യയിലെ ഭീമൻ പോത്തുകളായ കമാൻഡോയേയും അങ്കിതിനെയും ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രദർശനമേളയിൽ എത്തിച്ചത്. ഭീമൻ പോത്തുകളെ കാണാനും ഒപ്പം നിന്ന് മൊബൈലിൽ ചിത്രം
പകർത്താനും സെൽഫി എടുക്കാനുമായി നിരവധി ആളുകൾ എത്തിയിരുന്നു.

ഹരിയാനയിൽ 2017 ൽ നടന്ന രാജ്യത്തെ വമ്പൻ പോത്തുകളുടെ മത്സരത്തിൽ ചാമ്പ്യനാണ് കമോൻഡോ. വിവിധ സംസ്ഥാനങ്ങളിൽ നടന്ന മത്സരങ്ങളിൽ ഏകദേശം 65 തവണ നാഷണൽ ചാമ്പ്യൻ പട്ടം ലഭിച്ചു. ഏഴര വയസ് പ്രായമുണ്ട്. കന്നുകാലി പ്രദർശനം മന്ത്രി വി.എൻ.വാസൻ ഉത്ഘാടനം ചെയ്തു.

പോത്തുകളൊടൊപ്പം 22 ജനുസിൽപ്പെട്ട പശുക്കൾ പ്രദർശനത്തിന് മാറ്റേകി. മുറാ, സഹിവാൾ, ഗീർ, കപില, വെച്ചൂർ പശു, ചെറുള്ളി, രാത്തി, പൂങ്കാന്നൂർ, കാസർഗോഡ് കുള്ളൻ ,ജേഴ്സി ,എച്ച്എഫ് തുടങ്ങി വിവിധയിനം പശുക്കളാണ് അണിനിരന്നത്.

കനേഡിയൻ പിഗ്മി, ബാർബറി, തോട്ടാപൂരി, ബീറ്റൽ, രാജസ്ഥാൻ ബീറ്റൽ, സിഗോരി, തോത്താപ്യാരി, ജമ്നപ്യാരി തുടങ്ങിയ ആടുകളും ശ്രദ്ധേയമായി. കുതിരയും കാളവണ്ടിയും പുരാതന നൂതന കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കാഴ്ചകാർക്ക് മിഴിവേകി. സമ്മേളനത്തിൻ്റെ ഭാഗമായി വരും ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News