A N Shamseer: മുലായം സിംഗ് യാദവിന്റെ വേര്‍പാട് മതനിരപേക്ഷ ഇന്ത്യയ്‌ക്കേറ്റ വലിയ ആഘാതം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ(Mulayam Singh Yadav) നിര്യാണത്തില്‍ അനുശോചിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍(A N Shamseer). പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ജനതയുടെ സാമൂഹികനീതിയ്ക്കായി ദേശീയ രാഷ്ട്രീയത്തെ നയിക്കാന്‍ ശ്രമിച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു മുലായം സിംഗ് യാദവ്.

മികച്ച പാര്‍ലമെന്റേറിയനായ അദ്ദേഹം ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ വേര്‍പാട് മതനിരപേക്ഷ ഇന്ത്യയ്‌ക്കേറ്റ വലിയ ആഘാതമാണ് എന്നും സ്പീക്കര്‍ പറഞ്ഞു.

വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുലായം സിംഗ് യാദവ് എന്നും ഉയര്‍ത്തിപ്പിടിച്ചത്: മുഖ്യമന്ത്രി

സമാജ്വാദി പാര്‍ട്ടി(Samajwadi Party) സ്ഥാപകന്‍ മുലായം സിംഗ് യാദവിന്റെ(Mulayam Singh Yadav) നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ചത്. ദേശീയ തലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.

മൂന്നര പതിറ്റാണ്ട് യു പി നിയമസഭാംഗമായും മൂന്നു തവണ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശക്തമായ ജനകീയാടിത്തറയുടെ തെളിവാണ്. മൂന്നു തവണ യു പി മുഖ്യമന്ത്രിയായും യു പി എ മന്ത്രിസഭയില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. എന്നും ജനങ്ങളോടും ഇടതുപക്ഷമുള്‍പ്പെടുന്ന വിശാല മതനിരപേക്ഷപ്രസ്ഥാനങ്ങളോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു.

ദേശീയതലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷപ്രസ്ഥാനങ്ങളുടെ ഐക്യം വീണ്ടും ശക്തമാകുന്ന ഈ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷ ഇന്ത്യന്‍ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel