ദയാബായിയുടെ നിരാഹാര സത്യാഗ്രഹം; വൈകാരികമായ ചൂടു പകരാൻ, എഴുത്തുകാരൻ കെ.കെ.കൊച്ച്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരത്തെ വിമർശിച്ച് എഴുത്തുകാരൻ കെ.കെ.കൊച്ച്.

കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നിൽ ഉയർന്നു വന്നൊരു സമരമാണ് എൻഡോൾ സൾഫാൻ ദുരിതബാധിതരുടേത്. സംസ്ഥാനത്തിലെ ഒട്ടേറെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ ഇടപെട്ടതിന്റെ ഫലമായി കുറെ കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ അക്കമിട്ടു നിരത്തി ഇനി ചെയ്യേണ്ട കാര്യങ്ങൾ മുന്നോട്ടു വെയ്ക്കുകയാണ് ഉത്തരവാദപ്പെട്ടവർ നിവേദനത്തിലൂടെ ചെയ്യേണ്ടത്. ഇവിടെയാകട്ടെ സർക്കാരിനെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പേരിൽ പ്രതിക്കൂട്ടിൽ നിറുത്താൻ കഴിയുന്ന നിവേദനമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ പ്രചരണത്തിന് വൈകാരികമായ ചൂടു പകരാനാണ് ദയാബായിയെ ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന് കെ.കെ.കൊച്ച് തന്റെ എഴുത്തിലൂടെ വ്യക്തമാക്കി.

കെ.കെ.കൊച്ച് എഴുതുന്നു…

ദയാബായിയുടെ നിരാഹാര സത്യാഗ്രഹം

മധ്യപ്രദേശിലെ ആദിവാസി മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന 82 വയസ്സുള്ള ദയാബായി ഒക്ടോബർ 2 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം അനുഷ്ഠിക്കുകയാണ്. പ്രശ്നം എൻഡോസൾഫാൻ ദുരിത ബാധിതരുടേതാണത്രേ!

എന്നാൽ സമര സമിതി സർക്കാരിന് നൽകിയ നാലാവശ്യങ്ങളുടെ വിശദീകരണത്തിൽ ദുരിതബാധിതർക്ക് വേണ്ടി ക്യാമ്പ് നടത്തുകയെന്ന ഒരാവശ്യം മാത്രമാണുള്ളത്.
മറ്റു മുഴുവൻ കാര്യങ്ങളും കാസർഗോഡ് ജില്ലയുടെ നീതിയുക്തമായ ആരോഗ്യാവശങ്ങളാണ്. ഇത്തരം ആവശ്യങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടുന്ന ജില്ലയിലെ ജനങ്ങളുടെ പ്രാതിനിധ്യത്തിൽ മുന്നോട്ടു വെയ്ക്കാതെ എൻഡോസൾഫാൻ ബാധിതരുടെ പേരിലായിരിക്കുകയും സമരം ഇറക്കുമതി ചെയ്ത ആയമ്മയുടെ പേരിലായിരിക്കുന്നതും എന്തുകൊണ്ടാണ്?

കേരളത്തിന്റെ മനസ്സാക്ഷിക്കു മുന്നിൽ ഉയർന്നു വന്നൊരു സമരമാണ് എൻഡോൾ സൾഫാൻ ദുരിതബാധിതരുടേത്. സംസ്ഥാനത്തിലെ ഒട്ടേറെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ ഇടപെട്ടതിന്റെ ഫലമായി കുറെ കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ അക്കമിട്ടു നിരത്തി ഇനി ചെയ്യേണ്ട കാര്യങ്ങൾ മുന്നോട്ടു വെയ്ക്കുകയാണ് ഉത്തരവാദപ്പെട്ടവർ നിവേദനത്തിലൂടെ ചെയ്യേണ്ടത്. ഇവിടെയാകട്ടെ സർക്കാരിനെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പേരിൽ പ്രതിക്കൂട്ടിൽ നിറുത്താൻ കഴിയുന്ന നിവേദനമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ പ്രചരണത്തിന് വൈകാരികമായ ചൂടു പകരാനാണ് ദയാബായിയെ ഇറക്കുമതി ചെയ്തിരിക്കുന്നത്.

സമരസംഘാടനത്തിന് പിന്നിലുള്ള മുഖ്യ അവതാരം സി.ആർ.നീലകണ്ഠനാണ്, കൂടെ നല്ല സമരിയാക്കാരിയായി ഉമാ തോമസ് എം.എൽ.എ.യുമുണ്ട്. സമരസമതിയുടെ ആവശ്യങ്ങളെക്കുറിച്ചൊരു വാക്കുരിയാടാതെ വി.ഡി.സതീശൻ ദയാബായിയുടെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. കോൺഗ്രസിന്റെ വിശ്വസ്ത വോട്ടുബാങ്കായ നക്സലുകൾ മുതലുള്ളവർ കഥയറിയാതെ ആയമ്മയുടെ പ്രായം ചൂണ്ടിക്കാട്ടി വി.ഡി.സതീശന്റെ വിശ്വസ്ത ഭൃത്യന്മാരായിരിക്കുകയാണ് . ഈ കളിയിൽ വിജയിച്ചിരിക്കുന്നത് നീലകണ്ഠൻ ആൻറ് കോ ആണ്.

കേരളത്തിലെ ജനങ്ങളെ മണ്ണു തീറ്റിക്കുന്ന ഈ വിനോദം നാളേറെയായി തുടർന്ന് കൊണ്ടിരിക്കുകയാണ്. വെള്ളവും വളവും നൽകുന്നത് അൽപ്പബുദ്ധികളായ മാധ്യമപ്രവർത്തകരാണ്. ഇവരുടെ പരിപാടിയെക്കുറിച്ച് ദീർഘമായി വിവരിക്കുന്നില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ദിലീപ് കേസിലെ അതിജീവിതയുടെ പ്രശ്നങ്ങൾ മുൻനിറുത്തി വഞ്ചി സ്ക്വയറിൽ നടന്ന പ്രകടനത്തിലെ മിന്നുന്നതാരം അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ഇറക്കി കൊണ്ടു വന്ന ഉമാ തോമസായിരുന്നു. ഈ ഏകാങ്ക നാടകത്തിന്റെ ഏക ലക്ഷ്യം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ള വോട്ടുപിടുത്തമായിരുന്നു. ഇതേ വേതാളങ്ങളുടെ ചാണക്യബുദ്ധി വാളയാറിലെ അമ്മയെ മുഖ്യകഥാപാത്രമാക്കി എറണാകുളത്ത് മറ്റൊരു നാടകം നടത്തിയതിന്റെ ലക്ഷ്യവും തൃക്കാക്കര തെരഞ്ഞെടുപ്പു തന്നെ. അതിന്റെ മറ്റൊരു കളിയാണ് ദയാബായിയുടെ സത്യാഗ്രഹവും. ഇത്തരം പൊറാട്ടു നാടകങ്ങൾക്കു പിന്നിലെ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് കപടവേഷങ്ങളെ തിരിച്ചറിയാൻ നമുക്ക് കഴിയണം. കാരണം നീലകണ്ഠന്മാരുടെ വരുതിയിൽ വന്ദനാശിവ, മേധാ പട്കർ, പ്രശാന്ത് ഭൂഷൺ എന്നിങ്ങനെയുള്ള കുലംകുത്തികളുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News