Sitaram Yechury: മുലായം സിംഗ് യാദവിന്റെ ചിന്തയും കാഴ്ചപ്പാടും ഇന്നത്തെ ഇന്ത്യയില്‍ വളരെ ആവശ്യമായിരുന്നു: സീതാറാം യെച്ചൂരി

മുലായം സിംഗ് യാദവിന്റെ(Mulayam Singh Yadav) ചിന്തയും കാഴ്ചപ്പാടും ഇന്നത്തെ ഇന്ത്യയില്‍ വളരെ ആവശ്യമായിരുന്നെന്ന് സീതാറാം യെച്ചൂരി(Sitaram Yechury). സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുലായവുമായി ബന്ധപ്പെട്ട നിരവധി ഓര്‍മ്മകളുണ്ട്. വര്‍ഗീയതയ്ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ നമ്മള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും യെച്ചൂരി പറഞ്ഞു.

വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുലായം സിംഗ് യാദവ് എന്നും ഉയര്‍ത്തിപ്പിടിച്ചത്: മുഖ്യമന്ത്രി

സമാജ്വാദി പാര്‍ട്ടി(Samajwadi Party) സ്ഥാപകന്‍ മുലായം സിംഗ് യാദവിന്റെ(Mulayam Singh Yadav) നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ചത്. ദേശീയ തലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതില്‍ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.

മൂന്നര പതിറ്റാണ്ട് യു പി നിയമസഭാംഗമായും മൂന്നു തവണ ലോക്‌സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശക്തമായ ജനകീയാടിത്തറയുടെ തെളിവാണ്. മൂന്നു തവണ യു പി മുഖ്യമന്ത്രിയായും യു പി എ മന്ത്രിസഭയില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. എന്നും ജനങ്ങളോടും ഇടതുപക്ഷമുള്‍പ്പെടുന്ന വിശാല മതനിരപേക്ഷപ്രസ്ഥാനങ്ങളോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു.

ദേശീയതലത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷപ്രസ്ഥാനങ്ങളുടെ ഐക്യം വീണ്ടും ശക്തമാകുന്ന ഈ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷ ഇന്ത്യന്‍ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News