ADVERTISEMENT
കൈരളി ടിവി(Kairali TV) മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ. കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan) അനുസ്മരണ യോഗം നടന്നു. ‘പ്രിയങ്കരനായ കോടിയേരിക്ക് കൈരളിയുടെ ആദരം’ എന്ന പരിപാടിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പി തുടങ്ങിയവര്‍ പങ്കെടുത്തു.
തുറന്നുവച്ച പുസ്തകം പോലെയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ ജീവിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കൈരളി ടിവി സംഘടിപ്പിച്ച കോടിയേരി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ബഹുമാനത്തോടെ അഭിപ്രായങ്ങള്‍ പറയുന്ന നേതാവായിരുന്നു കോടിയേരിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും അനുസ്മരിച്ചു.
തുറന്നു വെച്ച പുസ്തകം പോലെയാണ് കോടിയേരിയുടെ ജീവിതം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തുറന്നു വെച്ച പുസ്തകം പോലെയാണ് കോടിയേരിയുടെ(Kodiyeri) ജീവിതമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). ഇന്നത്തെ പൊലീസ്(police) സേനയെ സൃഷ്ടിച്ചതില്‍ കോടിയേരിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്തിന്റെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ചു. ഭാവിയുടെ വ്യവസായം ടൂറിസമാണെന്ന് ആദ്യം പറഞ്ഞത് കോടിയേരിയാണ്.
മാത്യകപരമായ കമ്യൂണിസ്റ്റായിരുന്നു കോടിയേരിയെന്നും കേരളത്തെ നവീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവിന്റെ വിയോഗം തീരാ നഷ്ടമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ടിവിയുടെ മീഡിയ ക്ലബ്ബ് സംഘടിപ്പിച്ച ‘പ്രിയങ്കരനായ കോടിയേരിക്ക് കൈരളിയുടെ ആദരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയും പരിപാടിയില്‍ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.