” ചെമ്പൂവും ചെമ്മുകിലും ” ; സ. കോടിയേരി ബാലകൃഷ്ണനെക്കുറിച്ചുള്ള കവിത പങ്കുവച്ച് വിനോദ് വൈശാഖി | Kodiyeri Balakrishnan

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോ​​ഗം രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്.നികത്താനാവാത്ത നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ നിര്യാണം.

വിനോദ് വൈശാഖി എഴുതിയ കവിത വായിച്ചാൽ മനസ്സിലാകും കോടിയേരി ബാലകൃഷ്ണൻ നാടിനും നാട്ടുകാർക്കും മലയാള മണ്ണിനും എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന്.

ചെമ്പൂവും ചെമ്മുകിലും എന്ന കവിത തന്റെ ഫെയ്സ്ബുക്കിലാണ് എഴുത്തുകാരൻ വിനോദ് വൈശാഖി പങ്കുവച്ചിട്ടുള്ളത്.

ചെമ്പൂവും
ചെമ്മുകിലും
……………………
വിനോദ് വൈശാഖി

കണ്ണൂരിൽ
ചെമ്പൂവിൻ
ശബ്ദക്കുട
പാടുന്നു :
കോടിയേരി
ചെമ്മുകിലേ
ചെംമഴയായ്
ചെമ്മണ്ണിൽ
അലിയുമ്പോ,
മലയാളം,
മലയോളം
കണ്ണീരായ് ….
അടരാടി
വീണവരേ …
കോടിയേരി
വരുന്നുണ്ട്.
നാളേക്കു
വിടരാനായ്
വീറോടെ
വരവേല്ക്കു .
ഉറക്കംവിട്ടെ-
മ്പാടുംവിടരും
ചെമ്പൂവുകളേ
ഒരു നാടിൻ
ഹൃദയമിതാ
ചെങ്കൊടിയായ്
പാടുന്നു:
“കണ്ണൂരിൽ
കണ്ണീരാറൊഴു
കുന്നു; രാവോളം
ഇന്നോളംകണാ-
ത്തിരമാലപ്പൂ
ചാർത്തുന്നു …
പയ്യാമ്പല-
മുറ്റത്തീക്കാറ്റേ
കൈക്കോടി-
കളാലഴകോടെ
യുയർത്തീ-
പ്പൊന്നരിവാളു
വരച്ചോളൂ ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here