ദില്ലി മദ്യനയ അഴിമതി; ഒരാൾ കൂടി അറസ്റ്റിൽ

ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ അഭിഷേക് ബോയിന്‍പള്ളിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.

അതേസമയം, കേസില്‍ നേരത്തെ മുംബൈ മലയാളി വ്യവസായി വിജയ് നായരെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.സമീർ മഹേന്ദ്രരുവിൽ നിന്ന് 4 കോടി രൂപ സിസോദിയയുടെ അനുയായി അർജുൻ പാണ്ഡ വഴി സമീർ മഹേന്ദ്രരു കൈപ്പറ്റിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News