ഹൈക്കോടതിയിൽ ഇ ഡിയ്ക്ക് തിരിച്ചടി; തോമസ് ഐസക്കിനെ ചോദ്യംചെയ്യാനുള്ള നോട്ടീസ് തള്ളി

മുൻമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള ഇ ഡി നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഇ ഡി സമൻസിലെ തുടർ നടപടികൾ ജസ്റ്റിസ് വി ജി അരുൺ അദ്ധ്യക്ഷനായ ബഞ്ച് വിലക്കി. തോമസ് ഐസക്കിൻ്റെ വാദം അംഗീകരിച്ച കോടതി റിസർവ്വ്ബാങ്കിനെ കേസിൽ കക്ഷി ചേർത്തു.

രണ്ട് മാസത്തേക്ക് തുടർനടപടികൾ കോടതി തടഞ്ഞു. ഇ ഡി തുടർ സമൻസുകൾ അയക്കുന്നതും കോടതി വിലക്കി. അടുത്ത മാസം 5 ന് കേസ് വീണ്ടും പരിഗണിക്കും.

ഇ ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി യും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇ ഡി സമൻസ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. രണ്ട് മാസത്തേക്ക് ഇ ഡി തുടർസമൻസുകൾ അയക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണം തുടരുന്നതിന് ഇ ഡിക്ക് തടസ്സമില്ല.

മസാല ബോണ്ടിന് റിസർവ്വ് ബാങ്കിൻ്റെ അനുമതിയുണ്ടെന്ന തോമസ് ഐസക്കിൻ്റെ വാദം കോടതി മുഖവിലക്കെടുത്തു. റിസർവ്വ് ബാങ്കിൽ നിന്നും നിലപാട് തേടിയ കോടതി കേസിൽ റിസർവ്വ് ബാങ്കിനെ കക്ഷിചേർത്തു. റിസർവ്വ് ബാങ്കിന് കോടതി നോട്ടീസയച്ചു. മസാല ബോണ്ടിൽ കിഫ്ബി ഫെമാ നിയമം ലംഘിച്ചോ എന്ന് പരിശോധിക്കാനുള്ള അധികാരം ഇ ഡി ക്കല്ല , റിസർവ്വ് ബാങ്കിനാണ് എന്നായിരുന്നു തോമസ് ഐസക്കിൻ്റെ വാദം. ഇ ഡി നടപടി നിയമവിരുദ്ധമാണെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബിക്കെതിരായ ഇ ഡി നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.തോമസ് ഐസക്കിനെ വിളിച്ചു വരുത്താനോ ചോദ്യം ചെയ്യാനോ അന്തിമ ഉത്തരവ് വരെ ഇ ഡി ക്ക് കഴിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News