പാർട്ടിയുടെ പേരിൽ പിരിച്ചത് ലക്ഷങ്ങൾ ; ബിജെപി സംസ്ഥാന വക്താവ്‌ സ്ഥാനത്ത് നിന്നും സന്ദീപ്‌ വാര്യരെ നീക്കി

ബിജെപി സംസ്ഥാന വക്താവ്‌ സ്ഥാനത്തുനിന്ന്‌ സന്ദീപ്‌ വാര്യരെ പുറത്താക്കി. കോട്ടയത്ത്‌ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്‌ നടപടി.

പാർട്ടിയെ ഉപയോഗിച്ച്‌ ലക്ഷങ്ങൾ തട്ടിച്ചെന്ന്‌ പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികൾ ബിജെപി നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നു.

നാല്‌ ജില്ലാ അധ്യക്ഷന്മാരാണ്‌ പരാതി നൽകിയിരുന്നത്‌. സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ്‌ വാര്യർ മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News