Deepu Balakrishnan: ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ മുങ്ങി മരിച്ചു

കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ(41)(deepu balakrishnan) മുങ്ങി മരിച്ചു. കാരുകുളങ്ങര സ്വദേശിയാണ് ദീപു. രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്ന് കുളിക്കാൻ പോയതായിരുന്നു ദീപു.

ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രവും, ചെരിപ്പും കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ആളാണ് ദീപു. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ തന്നെയാണ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു ബാലകൃഷ്ണൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here