NCD; നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല  സമരം അവസാനിപ്പിച്ചു

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ (NCD) വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.ചെയർമാൻ പരേഷ് റാവൽ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും ആവശ്യങ്ങളിൽ തീരുമാനം ആകും വരെ സമാധാനപരമായി സമരം മുന്നോട്ട് കൊണ്ട് പോകുമെന്നും 20ന് നടക്കുന്ന ചർച്ചയിൽ തീരുമാനം ആയില്ലെങ്കിൽ വീണ്ടും സമരം ശക്തമാക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം, സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നും, ഫണ്ട് വെട്ടിപ്പ് തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന തരത്തിലാണ് അധികൃതരുടെ നീക്കങ്ങള്‍ എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നും, ഫണ്ട് വെട്ടിപ്പ് തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചിരുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന തരത്തിലാണ് അധികൃതരുടെ നീക്കമെന്നും പതിനഞ്ചില്‍ കൂടുതല്‍ അധ്യാപകരുടെ ഒഴിവുള്ള സ്ഥാപനത്തില്‍ നിലവില്‍ 6 അധ്യാപകര്‍ മാത്രമാണ് ഉള്ളത്. ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഒരാള്‍ പോലും സ്ത്രീ ഇല്ല എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പുറത്തു നിന്നുള്ള അധ്യാപര്‍ക്ക് വേതനം നല്‍കുന്നില്ലെന്നും ,വിദ്യാര്‍ത്ഥി പ്രൊഡക്ഷന്റെ ഫണ്ട് പഠനത്തെ ബാധിക്കുന്ന തരത്തില്‍ വെട്ടി കുറച്ചു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. മുന്‍പും പലതവണ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News