സ്വര്‍ണ്ണക്കടത്ത് കേസ് ; സുപ്രീംകോടതി അടുത്ത ആഴ്ച വീണ്ടും പരി​ഗണിക്കും | Supremecourt

സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണാ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു.

20ന് കേസ് തീര്‍പ്പാക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണം ഉയര്‍ന്ന കേസാണ് ഇതെന്നും കേരളത്തില്‍ കേസിന്‍റെ വിചാരണ അട്ടിമറിക്കപ്പെടുമെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

യാതൊരു തെളിവും ഇല്ലാതെ മുഖ്യമന്ത്രിയെ കേസില്‍ പരാമര്‍ശിക്കരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. കേസില്‍ കക്ഷി ചേരാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ അനുമതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here