Socialmedia: മൂന്ന് വയസുള്ള കുട്ടിയുടെ കൂട്ടുപുരികം വാക്സ് ചെയ്തു; അമ്മയെ വിമർശിച്ച് സോഷ്യൽമീഡിയ

മൂന്ന് വയസ് മാത്രം പ്രായമുള്ള മകളുടെ കൂട്ടുപുരികം വാക്സ് ചെയ്ത അമ്മയെ വിമർശിച്ച് സോഷ്യല്‍ മീഡിയ(social media). ടെക്സസില്‍ നിന്നുള്ള 31-കാരിയായ ലേ ഗ്രേസിയ എന്ന യുവതിയാണ് തന്‍റെ മൂന്ന് വയസുകാരി ആയ മകളുടെ പുരികം വാക്സ് ചെയ്തതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വീഡിയോയിൽ തനിക്ക് വേദനിക്കുന്നുവെന്ന് കുട്ടി പറയുന്നതും കേള്‍ക്കാം.

ഇനി നിനക്ക് രണ്ട് പുരികം ഉണ്ടെന്നാണ് ഇതിന് മറുപടിയായി അമ്മ പറഞ്ഞത്. ട്വിറ്ററിലൂടെ ആണ് ഈ ടിക് ടോക് വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്. അതേസമയം വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
അതേസമയം വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും ഗ്രേസിയ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

‘ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല, നിങ്ങള്‍ എന്നെ ഒരു ചീത്ത അമ്മ എന്ന് വിളിക്കുന്നതില്‍ എനിക്ക് കുഴപ്പമില്ല. പക്ഷേ എന്‍റെ മാതാപിതാക്കളെ പോലെ എന്‍റെ മൂന്നുവയസുകാരിയെ കൂട്ടുപുരികവുമായി നടന്ന് മറ്റുള്ളവരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല’- എന്നാണ് ഗ്രേസിയ കുറിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News