Social Media; എത്ര എളുപ്പത്തിൽ പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാം; വൈറലായി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ

നമുക്കെല്ലാവർക്കും അറിയാം പുഴുങ്ങിയ മുട്ട പൊളിക്കുന്നത് എത്ര കഷ്ടപ്പാടാണെന്ന്. പലപ്പോഴും പുഴുങ്ങിയ മുട്ട നല്ല ഭംഗിയായി പൊളിക്കാന്‍ എല്ലാവര്‍ക്കും സാധിക്കാറില്ല. ഭംഗി അല്‍പ്പം കുറഞ്ഞാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്നവരായിരിക്കും വീട്ടിലെ കുട്ടികള്‍.

മുട്ട പുഴുങ്ങിയ ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളത്തിലിട്ടാല്‍ എളുപ്പത്തില്‍ മുട്ട പൊളിച്ച് എടുക്കാന്‍ സാധിക്കും.
എന്നാല്‍ അതിലും എളുപ്പത്തില്‍ മുട്ട പൊളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാക്‌സ് എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ യുവാവ് ഫെബ്രുവരിയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

View this post on Instagram

A post shared by YouTube (@youtube)

മാക്‌സ് പങ്കുവെച്ച വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചതോടെ ആണ് വീഡിയോ ഏറെ പ്രചാരം നേടിയത്. യൂട്യൂബിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. എത്ര ഭംഗിയായിട്ടാണ് മാക്സ് മുട്ടത്തോട് പൊളിക്കുന്നതെന്ന് നമ്മളിൽ പലരും കണ്ണ് തള്ളി നിന്നുപോകും.

ആദ്യം പുഴുങ്ങിയ മുട്ട എടുത്ത ശേഷം മാക്‌സ് മുകളിലും താഴെയുമായി ചെറിയ രണ്ട് ദ്വാരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. തൊട്ട് പൊളിച്ചാണ് ഈ ദ്വാരം ഉണ്ടാക്കുന്നത്.അതിന് ശേഷം ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് വായ കൊണ്ട് മാക്‌സ് മുട്ടയില്‍ ശക്തമായ ഊതുന്നതും കാണാം. അപ്പോള്‍ തന്നെ മുട്ട തോടില്‍ നിന്ന് വിട്ട് വരുന്നതും കാണാം. വളരെ ഭംഗിയായാണ് ഇങ്ങനെ ചെയ്തപ്പോള്‍ മാക്‌സ് മുട്ട പൊളിച്ചെടുത്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. മുട്ട പൊളിക്കാന്‍ ഇത്രയും എളുപ്പമുള്ള വഴി പറഞ്ഞ് കൊടുത്തതിന് നന്ദി പറയുകയാണ് എല്ലാവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News