സെപ്റ്റംബറിലെ ഐസിസി വനിതാ താരമായി ഹര്‍മന്‍പ്രീത് | Harmanpreet Kaur

ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ഇന്ത്യൻ വനിതായ താരം ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ത്യൻ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ഥാനയെയും ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയെയും മറികടന്നാണ് ഹർമൻ സെപ്റ്റംബറിലെ മികച്ച വനിതാ താരമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിൻറെ ടോപ് സ്കോററായതാണ് ഹർമന് നേട്ടമായത്.

1999നുശഷം ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ ഏകദിന പരമ്പര നേടുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിൽ 221 റൺസുമായാണ് ഹർമൻപ്രീത് ടോപ് സ്കോററായത്.

പരമ്പരയിൽ ഹർമന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിർത്താനായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 74 റൺസടിച്ച ഹർമൻ, രണ്ടാ മത്സരത്തിൽ പുറത്താകാതെ 143 റൺസടിച്ചിരുന്നു. ഏകദിനത്തിൽ ഹർമൻറെ ഉയർന്ന വ്യക്തിഗത സ്കോറുമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News