കൈരളി വാർത്ത ശരിവെച്ച് സുരേന്ദ്രൻ ; സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്നും നീക്കി | K. Surendran

ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ നീക്കി.സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നാണ് കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിൻ്റെ നടപടി. സംഘടനാപരമായ നടപടി എന്തിൻ്റെ പേരിലാണെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വാര്യരെ നീക്കം ചെയ്ത കോർ കമ്മിറ്റിയോഗത്തിൻ്റെ തീരുമാനം കൈരളി ന്യൂസാണ് ആദ്യം പുറത്ത് വിട്ടത്.

സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും നീക്കിയെന്ന കൈരളി വാർത്ത ശരി വയ്ക്കും വിധമായിരുന്നു കെ.സുരേന്ദ്രൻ്റെ വാർത്താ സമ്മേളനത്തിലെ മറുപടി. എന്തിൻ്റെ പേരിലാണ് നടപടിയെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുവാൻ സുരേന്ദ്രൻ തയ്യാറായില്ല.

ഒടുവിൽ ഉത്തരം മുട്ടിയ സുരേന്ദ്രൻ വാർത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങി. പാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാർ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പേരിലാണ് നടപടി.

അതേസമയം കെ.സുരേന്ദ്രൻ്റെ മകൻ്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാടാണ് സ്ഥാനത്ത് നിന്നും നീക്കുവാൻ കാരണമെന്നാണ് മറുപക്ഷം ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങൾ വരുംദിവസങ്ങളിൽ ബി.ജെ.പിയിൽ കൂടുതൽ വിഭാഗീയതയ്ക്കാവും വഴിയൊരുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News