Liver: നമ്മളെ സഹായിക്കുന്ന കരളിനെ നമുക്കും സഹായിക്കണ്ടേ? ഈ 5 ഭക്ഷണങ്ങൾ ശീലമാക്കൂ….

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒന്നാണ് കരൾ(liver). അങ്ങനെയുള്ള കരളിനെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ ആവശ്യമാണ്. കരൾ രോഗങ്ങളെ ചെറുക്കാൻ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും കൃത്യമായി പാലിച്ചാൽമതി.
ഇനിപ്പറയുന്നവ ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുമല്ലോ?

ബീറ്റ്റൂട്ട്…

നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9),പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു.

​മഞ്ഞൾ…

കരൾ രോ​ഗങ്ങൾ അകറ്റാൻ ഒരു പരിധി വരെ മഞ്ഞൾ കഴിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം ആൽക്കഹോളിക് അല്ലാത്ത ഫാറ്റി ലിവർ രോഗത്തെ ചികിത്സിക്കുന്നതിൽ പങ്കുവഹിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഒലീവ് ഓയിൽ ..

ഒലിവ് ഓയിൽ കഴിക്കുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും കരൾ എൻസൈമിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വാൾനട്ട്…

രാവിലെ കുതിർത്ത ഒരു പിടി വാൾനട്ട് കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. പഠനങ്ങൾ അനുസരിച്ച്, ഫാറ്റി ലിവർ രോഗം കുറയ്ക്കാൻ വാൾനട്ട് സഹായിക്കുന്നു.

ഗ്രീൻ ടീ…

വൈകുന്നേരം 4-5 മണിക്ക് ഒരു കപ്പ് ഗ്രീൻ ടീ കുടിക്കാൻ ഡയറ്റീഷ്യൻ നിർദ്ദേശിക്കുന്നു. ഒരു ജാപ്പനീസ് പഠനമനുസരിച്ച്, ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ കരളിന്റെ സ്വാഭാവിക പ്രക്രിയയെ സഹായിക്കുന്നു. ഇത് വിഷാംശം ഇല്ലാതാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News