ടൂറിസ്റ്റ് ബസുകള്‍ക്ക് ഒരേ നിറം; തീരുമാനം നാളെ മുതല്‍ നടപ്പിലാക്കും

ടൂറിസ്റ്റ് ബസുകള്‍ക്ക് യൂണിഫോം നിറം കര്‍ശനമാക്കാന്‍ തീരുമാനം. നാളെ മുതല്‍ തീരുമാനം നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തില്‍ ധാരണയായി. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനമായി

വടക്കഞ്ചേരിയില്‍ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വിലയിരുത്താന്‍ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. 18 പേജുള്ള റിപ്പോര്‍ട്ടാണ് യോഗത്തില്‍ വിലയിരുത്തുക.

ജൂണ്‍ മുതല്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം വേണമെന്ന് എംവിഡി തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. അതനുസരിച്ച് വെള്ളയില്‍ വയലറ്റും ഗോള്‍ഡനും കലര്‍ന്ന വരക്കു മാത്രമേ അനുവാദമുള്ളൂ. മറ്റു നിറങ്ങളിലുള്ള ബസ് അടുത്ത ഫിറ്റ്‌നസ് പരിശോധനയുടെ സമയം മുതല്‍ പുതിയ കളര്‍ കോഡിലേക്കു വരണമെന്നാണ് നിയമം. പക്ഷേ, പാലിക്കപ്പെട്ടിട്ടില്ല. ഇതു നിര്‍ബന്ധമാക്കും. വിനോദയാത്ര ആരംഭിക്കുന്നതിനു മുമ്പ് യാത്രാവിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന നിര്‍ദേശം പാലിക്കാത്ത സ്‌കൂള്‍, കോളജ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News