ADVERTISEMENT
ഒരേ താക്കോലുപയോഗിച്ച് റോയൽ എൻഫീൽഡ്(royal enfield) കമ്പനിയുടെ ഒന്നിലേറെ ഹിമാലയൻ(Himalayan) ബൈക്കുകൾ സ്റ്റാർട്ട് ചെയ്യാനാവുന്നെന്ന പരാതിയുമായി ഉടമ. നിർമാണപ്പിഴവാണിതെന്ന് കാണിച്ച് ബൈക്കുടമ നെല്ലിക്കോട് പുറക്കാടൻ കണ്ടി എ അജയ് സുനിൽ പരാതി നൽകി. കെ എൽ 11 ബി വി സീരിസിലെ 0703 നമ്പർ ബൈക്കുടമയാണ് അജയ് സുനിൽ.
ചേവായൂർ എയുപി സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയ ബൈക്ക് സുഹൃത്തിന്റേതാണെന്നുകരുതി മറ്റൊരാൾ ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. കോട്ടൂളി സ്വദേശി കെ ടി വിനോദിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 11 ബി വി 4772 ബൈക്കും സ്കൂൾ മൈതാനിയിൽ നിർത്തിയിട്ടിരുന്നു.
ഷോറൂമിൽ പരാതിപ്പെട്ടപ്പോൾ ബൈക്കിന്റെ വീഡിയോ ഹാജരാക്കാൻ ആവശ്യപ്പെടുകയും പിന്നീട് മറ്റൊരു കീ നൽകുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഉപഭോക്‌തൃ ഹെൽപ്‌ലൈനിൽ പരാതിപ്പെട്ടത്. അവിടെനിന്ന് അനുകൂല പ്രതികരണം ഇല്ലാത്ത സാഹചര്യത്തിൽ ഉപഭോക്‌തൃ സമിതിയെ സമീപിക്കുമെന്ന് അജയ് സുനിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.