
ലോകമാകെയും ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ശരാശരി പത്തര ലക്ഷത്തോളം പേരെങ്കിലും പ്രമേഹം മൂലമുള്ള അനുബന്ധപ്രശ്നങ്ങളെ തുടര്‍ന്ന് മരിക്കുന്നു.
മാറിവന്ന ജീവിതരീതികളാണ് പ്രമേഹം ഇത്രമാത്രം വ്യാപകമാക്കാൻ കാരണമായിട്ടുള്ളത്. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികവും പ്രമേഹത്തിലേക്ക് നയിക്കുന്നത്. ചില ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. അതേസമയം ചിലത് ഡയറ്റില്‍ ചേര്‍ക്കേണ്ടതുമുണ്ട്.
അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഉള്ളി(onion). ഉള്ളി പ്രമേഹത്തിന് ആശ്വാസമാകുമോ? ഉള്ളിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും പ്രമേഹത്തെ അമ്പത് ശതമാനം വരെ കുറയ്ക്കാൻ സഹായകമാണെന്ന് പഠനം പറയുന്നു. പ്രമേഹം മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഉള്ളി സഹായകമാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
ഇഞ്ചി (Ginger): ഇഞ്ചിയിൽ ആൻറി ഡയബറ്റിക്, ഹൈപ്പോലിപിഡെമിക്, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും HbA1C യ്‌ക്കൊപ്പം ഫാസ്റ്റിംഗ് ഷുഗർ കുറയ്ക്കാനും സഹായിക്കുന്നു. ഡോക്ടറുടെ നിർദേശപ്രകാരം മിതമായ അളവിൽ ഇഞ്ചി കഴിക്കുക.
ഉലുവ (Fenugreek seeds): ഒരു സ്പൂണ്‍ ഉലുവ മതി പ്രമേഹം പമ്പ കടക്കാൻ എന്നാണ് പറയപ്പെടുന്നത്. തുടക്കക്കാരായ പ്രമേഹരോഗികളോട് ഉലുവ കഴിയ്ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഉലുവയില്‍ അടങ്ങിയിരിയ്ക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കും. ഇത് മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ക്രമേണ ഇത് പ്രമേഹവും ശരീര ഭാരവും കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ 0% പഞ്ചസാരയെന്നതാണ് വാസ്തവം. ഉലുവയിലെ കയ്പാണ് ഇതിനെ പ്രമേഹത്തിനുള്ള മരുന്നാക്കുന്നതും. പ്രമേഹരോഗത്തെ തടുക്കാന്‍ ദിവസവും 50 ഗ്രാം വരെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കാം.
കറുവപ്പട്ട (Cinnamon): പ്രമേഹത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് കറുവപ്പട്ട. അതായത്, പ്രമേഹത്തിന് കടിഞ്ഞാണിടാന്‍ കറുവപ്പട്ട കൊണ്ട് സാധിക്കും. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ഉരുകുന്നതിനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിനും കറുവപ്പട്ട സഹായകമാണ്.
കുരുമുളക് (Black Pepper): കുരുമുളകില്‍ നമ്മുടെ ആരോഗ്യത്തിന് ഉതകുന്ന ഏറെ ഗുണങ്ങളുണ്ട്. ഇൻസുലിൻ ക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാനും കുരുമുളക് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ സഹായിക്കുന്ന ‘പൈപ്പറിൻ’ എന്ന സുപ്രധാന ഘടകമാണ് കുരുമുളകില്‍ അടങ്ങിയിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here