Thiruvananthapuram:വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു

തിരുവനന്തപുരം പോത്തന്‍കോട് വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു.വേങ്ങോട്‌സ്വദേശി അബ്ദുള്‍ റഹിം ഫസ്‌ന ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുള്ള ”റയ്യാന്‍’ ആണ് മരിച്ചത്.

വൈകുന്നേരം ആറുമണിയോടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. വീട്ടുകാര്‍ നോക്കിയപ്പോള്‍ വീട്ടിനു മുന്നിലെ റോഡില്‍ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്. ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പോത്തന്‍കോട് പോലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here