
മമ്മൂട്ടി(mammootty) ചിത്രം റോഷാക്ക് തിയറ്റർ കയ്യടക്കി മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം മറ്റുള്ള അഭിനേതാക്കളുടെ അഭിനയ മികവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ബിന്ദു പണിക്കർ, ജഗദീഷ്, ഗ്രേസ് ആന്റണി തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും പ്രക്ഷകർ കയ്യടിയോടെ സ്വീകരിച്ചുകഴിഞ്ഞു.
അതോടൊപ്പം തന്നെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷത്തിൽ നടൻ മോഹൻ രാജിനെ (കീരിക്കാടൻ ജോസ്) കാണാൻ സാധിച്ചതിന്റെ സന്തോഷവും പലരും പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ നടന്റെ ലൊക്കേഷൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ബാദുഷ.
‘മോഹൻ രാജേട്ടൻ (കീരിക്കാടൻ ജോസ്) കുറെക്കാലങ്ങൾക്ക് ശേഷം റോഷാക്കിലൂടെ തിരിച്ചു വന്നു’, എന്ന കുറിപ്പോടെയാണ് ബാദുഷ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീരിക്കാടൻ ജോസും ജഗദീഷും സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോ. റോഷാക്കിൽ ഗ്രേസ് ആന്റണി അവതരിപ്പിച്ച സുജാതയുടെ പിതാവിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here