Utharam: ഉത്തരങ്ങള്‍ ബാക്കി ‘ഇനി ഉത്തരം’ രണ്ടാം ഭാഗം വരും?

തീയറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ് അപര്‍ണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇനി ഉത്തരം’ എന്ന സിനിമ. മലയാള സിനിമയില്‍ ത്രില്ലര്‍ ഇന്‍സ്റ്റിഗേഷന്‍ ജോണര്‍ സിനിമകളില്‍ പുതിയ ട്രീറ്റ്‌മെന്റ് രീതി പരീക്ഷിക്കപ്പെട്ട സിനിമ കൂടിയാണ് ഈ സിനിമ. ഇപ്പോള്‍ ലഭ്യമാകുന്ന വിവരം അനുസരിച്ച് ആദ്യ ഭാഗത്തില്‍ ഈ സിനിമ അവസാനിക്കുന്നില്ല എന്നാണ് ചിത്രത്തിന് അടുത്ത ഭാഗം കൂടി വരും എന്നാണ് ലഭിക്കുന്ന സൂചന. മലയാളത്തില്‍ സ്ത്രീകഥാപാത്രം മുഖ്യമായി വരുന്നൊരു സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത് ഇതാദ്യമായാകും. ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് മികച്ച പെര്‍ഫോമന്‍സുമായി പ്രേക്ഷകരെ ചിത്രത്തിനൊപ്പം സഞ്ചരിപ്പിക്കുന്നത്.

ഹരീഷ് ഉത്തമന്‍ മലയാളത്തില്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ വളരെയധികം വ്യത്യസ്തതമായ പാത്രസൃഷ്ടിയാണ് അദ്ദേഹത്തിന് ലഭിച്ച പോലീസ് കഥാപാത്രം.അതിനൊരു തുടര്‍ച്ച ഉണ്ടാകുമ്പോള്‍ സ്‌ക്രീനില്‍ അഭിനയ മികവിന്റെ മായാജാലം തന്നെ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. സുധീഷ് രാമചന്ദ്രന്‍ എന്ന സംവിധായകനും ചിത്രത്തിന്റെ എഴുത്തുകാരായ രഞ്ജിത്തും ഉണ്ണിയും മലയാള സിനിമയില്‍ മായാജാലം തീര്‍ക്കുന്നത് വരും വര്‍ഷങ്ങളില്‍ സിനിമ പ്രേമികള്‍ക്ക് കാണാന്‍ കഴിയും. ഈ സിനിമയിലൂടെ മികച്ച നിര്‍മ്മാണ കമ്പനിയെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്.ശ്രീവത്സം ഗ്രൂപ്പ് ഇനി ഉത്തരം പോലെ മലയാളത്തില്‍ മികച്ച സിനിമകളുമായി എത്തുന്നതിനായി കാത്തിരിക്കാം.

അപര്‍ണ ബാലമുരളി, ഹരീഷ് ഉത്തമന്‍, ചന്തുനാഥ്, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്. എ&വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നീ സഹോദരങ്ങളാണ് ഇനി ഉത്തരം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന് സംഗീതം നല്‍കിയ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു.

എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel