ഇന്ത്യയിലെ ഭാഷാവൈവിധ്യങ്ങളെ തകര്‍ക്കരുത്; പു ക സ സംസ്ഥാന കമ്മിറ്റി

ഇന്ത്യയുടെ ഭാഷാ വൈവിധ്വം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

കുറിപ്പ്

ഇന്ത്യയുടെ ഭാഷാ വൈവിധ്വം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുന്നു.സംഘ പരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഭാഗമാണിത്.

ഹിന്ദി അറിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കാനാവാത്ത സ്ഥിതി വരികയാണ്. കേന്ദ്ര സര്‍വകലാശാലകളിലും ഹിന്ദിയുടെ പേരില്‍ പ്രവേശനം നിഷേധിക്കുന്നു. അതിനു വേണ്ടിയുള്ള റിപ്പോര്‍ട്ട് അമിത് ഷാ അധ്യക്ഷനായ സമിതി രാഷ്ട്രപതി ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു.

മഹത്തായ നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ തകര്‍ക്കാനുള്ള സംഘ പരിവാര്‍ നീക്കങ്ങളുടെ തുടര്‍ച്ചയാണിത്. എട്ടാം ഷെഡ്യൂളില്‍ പെടുത്തിയിട്ടുള്ള 22 ഭാഷകളെ തുല്യമായി പരിഗണിക്കും എന്ന ഭരണഘടന തത്ത്വത്തെ ഇത് നിഷേധിക്കുകയാണ്.

ഇന്ത്യയുടെ ഹൃദയം വൈവിധ്യങ്ങളുടെ സമന്വയവും, അതിന്റെ കൊടുക്കല്‍ വാങ്ങലുമാണ്.
ജീവിതത്തിന്റെയാകെ വൈവിധ്യങ്ങളെ തകര്‍ക്കല്‍ ഫാസിസ്റ്റ് അജണ്ടയാണ്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും, വിഭജനവും കൂടുതല്‍ കൂടുതല്‍ വളര്‍ത്താനുള്ള ഗൂഡ പദ്ധതിയാണ്.

ഭാഷാ തുല്യതക്കെതിരായ വെല്ലുവിളിയെ മനുഷ്യ സ്‌നേഹികള്‍ ജാഗ്രതയോടെ കാണണം.ഭാഷയുടെ മറവില്‍ മനുഷ്യമനസ്സില്‍ വിള്ളലുകള്‍ തീര്‍ക്കാനുള്ള സംഘ പരിവാര്‍ അജണ്ടക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News