ADVERTISEMENT
കുവൈറ്റിലെ പ്രവാസികൾ മുൻ വർഷങ്ങളിൽ നേടിയ ഡ്രൈവിംഗ് ലൈസൻസുകളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിൻ്റെ പ്രത്യേക നിർദ്ദേശാനുസരണമാണ് പരിശോധനയെന്നും മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനു ഉണ്ടായിരുന്ന ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയതെന്നു പരിശോധനകളിൽ കണ്ടെത്തിയാൽ, ലൈസൻസ് റദ്ദ് ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്തുന്നത് വഴി ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഏറെക്കുറെ കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.