Kannur: വയോധികനായ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം

വയോധികനായ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശിയായ വി കെ രാഗേഷാണ് പിതാവിനെ മര്‍ദ്ദിച്ചത്. പിതാവ് സി കെ ജനാര്‍ദ്ദനനെ വീട്ടില്‍ നിന്നും അടിച്ചിറക്കി. സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് വി കെ രാഗേഷ്. ഒരാഴ്ച്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് മകന്‍ പിതാവിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. കുടുംബാംഗങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. തുടര്‍ന്ന് അവര്‍ പിതാവിനൊപ്പം ജോലി ചെയ്യുന്ന സുഹൃത്തിന് ഈ ദൃശ്യം അയച്ചു നല്‍കി. അദ്ദേഹമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും പരാതിപ്പെടാന്‍ പിതാവ് തയാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here