Supreme court: ‘പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കലാണോ കോടതിയുടെ ജോലി?’; രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ച് ഹര്‍ജിക്കാരനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഹര്‍ജി അഭിഭാഷകന്‍ പിന്‍വലിച്ചു.

ഗോവന്‍ഷ് സേവ സദന്‍ എന്ന എന്‍ജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ‘ഇതാണോ കോടതിയുടെ ജോലി ? പിഴ ഈടാക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്ന ഇത്തരം ഹര്‍ജികള്‍ എന്തിനാണ് നിങ്ങള്‍ ഫയല്‍ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?’- ജസ്റ്റിസ് എസ്‌കെ കൗള്‍, അഭയ് എസ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News