PFI ക്ക് കീഴിലുള്ള മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന

പോപ്പുലർ ഫ്രണ്ടിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലിയിൽ എൻഐഎ സംഘം പരിശോധന നടത്തി. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകളാണ് പരിശോധിച്ചത്.

സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. പിഎഫ്ഐയുടെ മലപ്പുറം ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ എൻഐഎ ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തിരുന്നു. എന്നാൽ ഗ്രീൻവാലിക്കെതിരെ നടപടി ആരംഭിച്ചിരുന്നില്ല. കൊച്ചിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് ഗ്രീൻവാലിയിൽ പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here