Idukki: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചതായി പരാതി. ഇടുക്കി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്.

ഒരു വര്‍ഷം മുമ്പാണ് തൊടുപുഴയില്‍ ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഗള്‍ഫ്, യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ശരിയാക്കി നല്‍കുമെന്നതായിരുന്നു വാഗ്ദാനം. ഇതിന്റെ പേരില്‍ 50000 രൂപാ മുതല്‍ ഒരു ലക്ഷം വരെ പലരില്‍ നിന്നായി സ്ഥാപന അധികൃതര്‍ വാങ്ങിയതായാണ് പരാതി. ബാങ്ക് വഴി പണം കൊടുത്തവരാണ് കൂടുതല്‍. നേരിട്ട് പണം കൊടുത്തവര്‍ക്ക് രസീത് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സ്ഥാപനത്തില്‍ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇക്കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥാപനം പൂട്ടിയ നിലയിലാണ്. ഇതോടെയാണ് പണം നല്‍കിയവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്.

രണ്ട് മാസം മുമ്പ് ഇത്തരമൊരു തട്ടിപ്പുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ 17 സ്ഥാപനങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ജോബ് റിക്രൂട്ട്മെന്റ് ഏജന്‍സി എന്ന് ബോര്‍ഡ് വച്ച ഈ സ്ഥാപനങ്ങള്‍ക്കൊന്നും ആളുകളെ വിദേശ ജോലിക്കായി റിക്രൂട്ട് ചെയ്യാന്‍ ലൈസന്‍സ് ഇല്ലായെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

.സംഭവത്തില്‍ അറുപതോളം പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News