Supremecourt: വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്ത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു: സുപ്രീംകോടതി

വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്ത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി(supremecourt). ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുകാട്ടി ഹര്‍പ്രീത് മന്‍സുഖാനിയാണ് കോടതിയെ സമീപിച്ചത്.

‘ഹര്‍ജിക്കാരന്റെ വാദം തീര്‍ത്തും ശരിയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ ഈ അന്തരീക്ഷത്തെ മൊത്തം മലിനമാക്കുകയാണ്’ സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെനനും ചീഫ് ജസ്റ്റിസ് പറഞ്ഞു.

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനാണ് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. വിദ്വേഷ പ്രസംഗം ലാഭകരമായ ബിസിനസാക്കി മാറ്റിയിരിക്കുന്നു.

വിദ്വേഷ പ്രസംഗങ്ങളുടെ തുടര്‍ക്കഥയായി ന്യൂനപക്ഷ വിഭാഗക്കാര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു. കേസ് വീണ്ടും അടുത്തമാസം ഒന്നിന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here