MSF: എംഎസ്എഫിൽ വിഭാഗീയത രൂക്ഷം; പാലക്കാട് ജില്ലാ കമ്മിറ്റി പിരിച്ച് വിടാനൊരുങ്ങി സംസ്ഥാന നേതൃത്വം

എം.എസ്.എഫി(MSF)ൽ വിഭാഗീയത രൂക്ഷമാകുന്നു. ഹരിത വിഷയവുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസിനെതിരെ നിലപാട് സ്വീകരിച്ച ജില്ലാ കമ്മിറ്റികൾക്കെതിരെ ശക്തമായ പ്രതികാര നടപടികൾ സ്വികരിക്കുകയാണ് നവാസ്പക്ഷം. നവാസിനെ എതിർത്ത ആലപ്പുഴ,വയനാട് ജില്ലാ കമ്മിറ്റികൾ നേരത്തെ പിരിച്ച് വിട്ടിരുന്നു. തിരുവനന്തപുരം,കൊല്ലം ജില്ലാ പ്രസിഡൻ്റുമാരെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തു.

നവാസിനെതിരെ ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്തയച്ച പാലക്കാട് ജില്ലാ പ്രസിഡൻ്റ് ബിലാൽ മുഹമ്മദിനെ വെട്ടാനാണ് നവാസിൻ്റെ അടുത്ത നീക്കം. ബിലാലിനെ പിന്തുണക്കുന്ന പാലക്കാട് ജില്ലാ കമ്മിറ്റിയെയും പിരിച്ചുവിടാൻ നവാസ് ശ്രമം തുടങ്ങി. ഇതിന് മുന്നോടിയായി എം.എസ് എഫ് പാലക്കാട് ജില്ലാ കൗൺസിൽ വിളിച്ച് ചേർത്തു. പതിവിൽ നിന്നും വ്യത്യസ്തമായി ലീഗ് ആസ്ഥാനമായ കോഴിക്കോട്ടെ ലീഗ്ഹൗസിലാണ് യോഗം വിളിച്ചത്.

എന്നാൽ ഒരു വിഭാഗം എം എസ് എഫ് നേതാക്കളുടെ ശക്തമായ എതിർപ്പിനെതുടർന്ന് യോഗം കോഴിക്കോട് നിന്നും പാലക്കാട് ലീഗ് ഹൗസിലേക്ക് മാറ്റി. ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡൻ്റാണ് അദ്ധ്യക്ഷത വഹിക്കേണ്ടത്. എന്നാൽ പാലക്കാട് ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസാണ് അദ്ധ്യക്ഷത വഹിക്കുന്നത്.

പാലക്കാട് കമ്മിറ്റി പിടിച്ചാൽ പിറകെ കോഴിക്കോട് ജില്ലാ കമ്മിറ്റി പിടിക്കാനാണ് നവാസിൻ്റെ നീക്കം. എന്നാൽ കോഴിക്കോട് ജില്ലാ കമ്മിറ്റി നേരത്തെ പുറത്താക്കപ്പെട്ട എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിൻ്റെ പക്ഷത്താണ്. നവാസിൻ്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News