Babiya: മാംസഭുക്കായ ഒരു ജീവി സസ്യാഹാരി ആയി ജീവിക്കേണ്ടി വന്നെങ്കില്‍ ‘ബബിയ’ അവതാരമല്ല അതിജീവതയാണ്: ശ്രീദേവി എസ് കര്‍ത്ത

കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേറെക്കാലമായുള്ള മുതല ‘ബബിയ’ കഴിഞ്ഞ ദിവസമാണ് ഓര്‍മയായത്. തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്ന മുതലയാണ് ബബിയ. ഇപ്പോളിതാ ഈ മുതല മാംസാഹാരി ആയതിനെ കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാഹിത്യകാരി ശ്രീദേവി എസ് കര്‍ത്ത.

ജന്മനാ മാംസഭുക്കായ ഒരു ജീവി സാഹചര്യ പരിമിതി കൊണ്ട് സസ്യാ ഹാരി ആയി മാത്രം ജീവിക്കേണ്ടി വന്നെങ്കില്‍ ( ആ ജീവി അവതാരമല്ല. അതിജീവിതയാണെന്നാണ് ശ്രീദേവി എസ് കര്‍ത്തയുടെ പ്രതികരണം. ഇനി ഒരു ബാബിയ ‘പ്രത്യക്ഷപ്പെടാതെ ‘ ശ്രദ്ധിക്കണം മൃഗാവകാശ പ്രവര്‍ത്തകരെന്നുമാണി ശ്രീദേവി എസ് കര്‍ത്ത ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.

കുറിപ്പ്

ജന്മനാ മാംസ ഭുക്കായ ഒരു ജീവി സാഹചര്യ പരിമിതി കൊണ്ട് സസ്യാ ഹാരി ആയി മാത്രം ജീവിക്കേണ്ടി വന്നെങ്കില്‍ ( ഞാന്‍ അങ്ങിനെ വിശ്വസിക്കുന്നില്ല ) ആ ജീവി അവതാരമല്ല. അതിജീവിതയാണ്.. ദിവസം ആയിരം തരം സസ്യങ്ങള്‍ തിന്ന് ജീവിക്കേണ്ട ആന കാട്ടില്‍ ഇല്ലാത്ത തെങ്ങിന്റെയും കവുങ്ങിന്റെയും പട്ട തിന്ന് ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ ദുഖകരമാണ് ബബിയയുടെ പടച്ചോറ് തീറ്റ. ഫൈബറിന്റെയോ പ്രോട്ടീനിന്റെയോ തരി പോലുമില്ലാത്ത ആ വസ്തു ബാബിയ ഒരു appetizer ആയി മാത്രമേ കരുതിക്കാണൂ. കുളത്തിലെ ചെറുമീനുകളുടെ പരമ്പരയ്ക്കു മാത്രം അറിയാം സത്യം.. ഇനി ഒരു ബാബിയ ‘പ്രത്യക്ഷപ്പെടാതെ ‘ ശ്രദ്ധിക്കണം മൃഗാവകാശ പ്രവര്‍ത്തകര്‍. ബബിയ മാത്രമല്ല സര്‍വ ജീവ ജാലങ്ങളും വന്ദനത്തിനും ബഹുമാനത്തിനും അര്‍ഹരാണ്. അതില്‍ വളരെ ചുരുക്കം മനുഷ്യരും ഉള്‍പ്പെടും ചിലപ്പോള്‍.
ബാബിയ Happy Escape..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News