Kerela University: ക്വാറം തികയാതെ കേരള സർവകലാശാല സെനറ്റ് യോഗം പിരിഞ്ഞു

ക്വാറം തികയാതെ കേരള സർവകലാശാല(Kerela University) സെനറ്റ് യോഗം പിരിഞ്ഞു. 11 പേരാണ് യോഗത്തിനെത്തിയത്. ക്വാറം തികയാൻ 21 പേരാണ് ഹാജരാകേണ്ടത്. ഗവര്‍ണറുടെ ഏകാധിപത്യത്തിനെതിരെ സെനറ്റ് അംഗങ്ങള്‍ പ്രതിഷേധിച്ചു. യോഗം നിയമ വിരുദ്ധമെന്ന് LDF അംഗങ്ങൾ പ്രതികരിച്ചു.

സർവ്വകലാശാല നിയമത്തിന് വിരുദ്ധമായതിനാൽ ഇന്നത്തെ സെനറ്റ് യോഗത്തിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കില്ല. ഓഗസ്റ്റ് 20ന്റെ സെനറ്റ് കൈക്കൊണ്ടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേർക്കണം എന്നതാണ് നിയമം. സെനറ്റ് ഒരു തീരുമാനമെടുത്താൽ 12 മാസത്തിനു ശേഷമേ
അത് പുനഃപരിശോധിക്കാൻ സാധിക്കൂ.

അല്ലാതെ പുനപരിശോധിക്കണമെങ്കിൽ നാലിൽ മൂന്ന് അംഗങ്ങൾ ചേർന്ന് നോട്ടീസ് നൽകണം. അത്തരം സാഹചര്യങ്ങളിൽ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേർക്കാം ഇതിനായി രണ്ടുദിവസം മുൻപ് മാത്രമാണ് നോട്ടീസ് നൽകിയിട്ടുള്ളതെന്നും കെഎച്ച് ബാബുജാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News