Wayanad:കടുവയുടെ ആക്രമണം; ചീരാലില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം

കടുവയുടെ ആക്രമണം പതിവായ വയനാട് ചീരാലില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7 പശുക്കളെയാണ് ഇവിടെ കടുവ കൊന്നത്.

രണ്ടാഴ്ചയായി കടുവാ ഭീതിയിലാണ് ചീരാല്‍.മൂന്നിടങ്ങളില്‍ സ്ഥാപിച്ച കൂടുകളിലും കടുവ കുടുങ്ങിയിട്ടില്ല.കടുവയെ പിടികൂടാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ചീരാല്‍ വില്ലേജ് പരിധിയില്‍ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്.തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ അണി നിരന്നു.

പത്ത് വയസ് പ്രായം തോന്നിക്കുന്ന ആണ്‍ കടുവയാണ് ജനവാസ മേഖലയിലിറങ്ങിയതെന്നാണ് നിഗമനം. വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറയില്‍ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.പരിക്കേറ്റ് ഇര തേടാന്‍ കഴിയാത്ത കടുവയാണിതെന്നാണ് സൂചന. 5 ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്നായി നൂറിലേറെ വനപാലകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.സാഹചര്യം രൂക്ഷമായാല്‍ കുങ്കിയാനകളെ എത്തിച്ച് തിരച്ചില്‍ തുടങ്ങാനാണ് വനം വകുപ്പിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News