Anandan Nambiar:ചെന്നൈയിലെ ഈ അനന്തന്‍ നമ്പ്യാര്‍ ചില്ലറക്കാരനായിരുന്നില്ല…

അനന്തന്‍ നമ്പ്യാര്‍(Anandan Nambiar) എന്ന പേര് കേട്ടാല്‍ നമ്മള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ അനന്തന്‍ നമ്പ്യാരെയാണ്. മദ്രാസിലെത്തി അധോലോക നായകനായി മാറിയ മണ്ടനായ മലയാളി അനന്തന്‍ നമ്പ്യാരെ നമ്മള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ ചെന്നൈ നഗരത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു അനന്തന്‍ നമ്പ്യാര്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ സംഭാവനകള്‍ ഏറെ നല്‍കിയ സഖാവ് ‘അനന്തന്‍ നമ്പ്യാര്‍’.

1938 ല്‍ ഒരു റെയില്‍വേ ഫ്യുവല്‍ ക്ലാര്‍ക്കായി തിരുച്ചിറപ്പള്ളി ഗോള്‍ഡണ്‍ റോക്ക് റെയില്‍വേ വര്‍ക്ക് ഷോപ്പില്‍ എത്തിയ മലയാളിയായ അനന്തന്‍ നമ്പ്യാര്‍ റെയില്‍വേ തൊഴിലാളി സംഘടനയുടെ (SIR) സജീവ പ്രവര്‍ത്തകനായി. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന റെയില്‍വെയിലെ സമരത്തിന്റെ ഭാഗമായി അതിക്രൂരമായ പോലീസ് മര്‍ദ്ദനത്തിനും ജയില്‍ ജീവിതത്തിനും ഒളിവു ജീവിതത്തിനും ഇടയായി. 3 വര്‍ഷത്തിനകം കേവലം 24 – ആം വയസില്‍ അദ്ദേഹം റെയില്‍വെ യൂണിയന്റെ ജനറല്‍ സെക്രട്ടറി ആയി. സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തു. 28 ആം വയസില്‍ 1946 ല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയി മദ്രാസ് നിയമസഭയിലേക്ക് മത്സരിച്ചു 20000 ലധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. അങ്ങനെ അദ്ദേഹം മദ്രാസ് നിയസഭയിലെത്തുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരനായി.

51 വരെ MLA. 52 ല്‍ മയിലാടുതുറയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന സന്താനത്തെ തോല്‍പ്പിച്ചു MP ആയി. 62 ലും 67 ലും തിരുച്ചിറപ്പള്ളില്‍ നിന്ന് മത്സരിച്ചു വിജയിച്ചു MP ആയി. 1971 വരെ MP ആയിരുന്നു. 1990 ല്‍ റെയില്‍വേ തൊഴിലാളി സംഘടനയായ DREU ന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. 1991 ഒക്ടോബര്‍ 11 ന് മരിച്ചു. മരിക്കും വരെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.

മദ്രാസില്‍ ജീവിച്ച ശ്രീനിവാസനും സത്യന്‍ അന്തിക്കാടിനുമൊന്നും അവിടുത്തെ ഇത്രയും വലിയ തൊഴിലാളി നേതാവും കമ്മ്യൂണിസ്റ്റും MLA യും നിരവധി തവണ MP യുമൊക്കെയായിരുന്ന മലയാളിയായ അനന്തന്‍ നമ്പ്യാരെ അറിയാതിരുന്നിരിക്കാനുള്ള സാധ്യത കുറവാണ്. മദ്രാസിലെത്തി അധോലോക നായകനായി മാറിയ മലയാളി കഥാപാത്രത്തിന് അനന്തന്‍ നമ്പ്യാര്‍ എന്ന് പേരിട്ടത് തീര്‍ത്തും അവിചാരിതമാണെന്ന് പറയാനുമാവില്ല…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News