നരബലി; ഞെട്ടിപ്പിക്കുന്ന സംഭവം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെഇക്കാര്യത്തില്‍ വ്യക്ത വരുമെന്നും അദ്ദേഹം അറിയിച്ചു. കടവന്ത്രയിലാണ് കാണാതായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം തിരുവല്ലയിലേക്ക് തിരിച്ചത്. തെളിവുകള്‍ ലഭിച്ചാലെ കാണാതായവര്‍ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതൊരു സാധാരണ കേസ് അല്ല. പ്രധാനപ്പെട്ട കേസായിട്ടാണ് പരിഗണിക്കുന്നതെന്നും കമ്മീഷണര്‍ അറിയിച്ചു. കാണാതായ കേസില്‍ വന്ന ദുരൂഹതയാണ് സംശയത്തിലേക്ക് നയിച്ചതെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Veena George: ഇലന്തൂരിലെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട(pathanamthitta) ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(veena george). ഇത് അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂര സംഭവത്തിന്റെ ചുരുളുകള്‍ അഴിച്ചത്.

അതിശക്തമായ നടപടി സ്വീകരിക്കും. പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News