Human Sacrifice: നരബലി; ശക്തമായ നിയമനടപടി ഉണ്ടാകും: എഎ റഹീം എം പി

നരബലി(Human Sacrifice) ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് എ എ റഹീം എം പി(aa rahim mp). കേരളത്തെ സംബന്ധിച്ച് വളരെ അപകടകരമായ വാർത്തയാണ് പുറത്തുവന്നത്. ശക്തമായ നിയമനടപടി ഉണ്ടാകും.ഈ കാര്യത്തിൽ പൊലീസിനെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും എ എ റഹീം ദില്ലിയിൽ പറഞ്ഞു. ഒരു മിസ്സിംഗ് കേസിൽ നിന്നാണ് ദുരൂഹമായ ഈ മരണത്തിലേക്ക് പോലീസ് എത്തിയത്.

സാമൂഹ്യപരമായി ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെയും മനുഷ്യത്വ വിരുദ്ധമായ ഇത്തരം ചിന്തകൾക്ക് എതിരെയും ശക്തമായ സാമൂഹിക അവബോധമാണ് നമ്മൾ സൃഷ്ടിക്കേണ്ടതെന്നുംഅതിന് ഡിവൈഎഫ്ഐയുടെ കേരള ഘടകം എല്ലായിപ്പോഴും ശ്രമിക്കാറുണ്ടെന്നും റഹീം കൂട്ടിച്ചേർത്തു.

അതേസമയം, എൽദോസ് കുന്നപ്പള്ളിയിക്ക് എതിരെയുള്ളത് ഗുരുതര ആരോപണമെന്നും എ എ റഹീം എംപി പറഞ്ഞു. അവസാന യുഡിഎഫ് ഭരണത്തെ അനുസ്മരിപ്പിക്കുന്ന വാർത്തയാണ് എൽദോസ് കുന്നപ്പള്ളി എം എൽ എയുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. പ്രതിപക്ഷത്ത് ഇരുന്നിട്ട് കൂടി ഇപ്രകാരം പെരുമാറുന്നത് ജനങ്ങൾക്ക് കൂടുതൽ ഇവരെ കുറിച്ചു മനസിലാക്കി കൊടുക്കുന്നുവെന്നും റഹീം ആരോപിച്ചു.

കോൺഗ്രസിന്റെ ഇത്തരം സ്വഭാവം ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് 2 തവണ അവരെ പ്രതിപക്ഷത്ത് ഇരുത്തിയതെന്നും യുവതിയുടേത് ഗൗരവ സ്വഭാവമുള്ള ആരോപണമാണെന്നും ദില്ലിയിൽ റഹിം മാധ്യമങ്ങളോട് പ്രതികരിച്ചു.

DYFI: മതവിശ്വാസം അന്ധ വിശ്വാസമായി വളരുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം: ഡിവൈഎഫ്ഐ

കേരളത്തിൽ നരബലി(human sacrifice) എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ. മതവിശ്വാസം അന്ധവിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണമെന്നും ഡിവൈഎഫ്ഐ(DYFI) വ്യക്തമാക്കി.

നവോത്ഥാന ആശയങ്ങളുടെ കരുത്തു കൊണ്ടും അതിന്റെ തുടർച്ചയിൽ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടുമാണ്.

സാമൂഹിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വാർത്തകളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത് സാംസ്കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണ്. കേരളത്തിൽ വലത്പക്ഷ വൽകരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചരണമാണ് ഇത്തരം പിന്തിരിപ്പൻ ശക്തികൾക്ക് വളമാവുന്നത്.

അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയർത്തെഴുന്നറ്റു നിൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നൽകാൻ സ്വത്വ രാഷ്ട്രീയ ആശയഗതിക്കാർ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിൻ നടത്തമാണ് സംഭവിക്കുന്നത്.

മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ
ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.

ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. DYFI വിപുലമായ കാംപയിനുകൾ സംഘടിപ്പിക്കും. ഈ ചുമതലകൾ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്ന് DYFI അഭ്യർത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here