Chicken Roast:തേങ്ങ വറുത്തതു ചേര്‍ത്തൊരു കിടിലന്‍ ചിക്കന്‍ റെസിപ്പി, തയാറാക്കാന്‍ മറക്കല്ലേ!

ക്രഞ്ചി കോക്കനട്ട് ബോണ്‍ലെസ് ചിക്കന്‍

1.വറ്റല്‍മുളക് – 20 എണ്ണം, ചൂടുവെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിച്ചത്

വെളുത്തുള്ളി – ഏഴ് അല്ലി

ചുവന്നുള്ളി – 10

ഉപ്പ് – പാകത്തിന്

വിനാഗിരി – രണ്ടു ചെറിയ സ്പൂണ്‍

2.ചിക്കന്‍ എല്ലില്ലാതെ – അരക്കിലോ

3.തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

4.വെളിച്ചെണ്ണ – പാകത്തിന്

5.കറിവേപ്പില – അഞ്ചു തണ്ട്

6.കടുക് – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – നാല്

ചുവന്നുള്ളി – 10, വട്ടത്തില്‍ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

7.വെള്ളം – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

-മിക്‌സിയില്‍ വറ്റല്‍മുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ഉപ്പ്, വിനാഗിരി എന്നിവ നന്നായി അരച്ചെടുക്കുക.

-ഈ അരപ്പ് മൂന്നായി ഭാഗിക്കുക.

-ഒരു ഭാഗം ചിക്കനില്‍ തേച്ച് പിടിപ്പിക്കുക. ഒരു ഭാഗം തേങ്ങ ചുരണ്ടിയതില്‍ ചേര്‍ത്ത് കുഴയ്ക്കുക.

-പാനില്‍ എണ്ണ ഒഴിച്ചു മസാല പുരട്ടിയ തേങ്ങയും കറിവേപ്പിലയും ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക.

-അതേ എണ്ണയില്‍ ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി നേരത്തെ മാറ്റി വച്ച അരപ്പു ചേര്‍ത്തിളക്കുക. ഇതില്‍ വെള്ളം ചേര്‍ത്തു തിളപ്പിക്കണം.

-പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ വറുക്കുക. വറുത്ത ചിക്കന്‍ മസാലക്കൂട്ടില്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് തിരിച്ചും മറിച്ചുമിട്ടു വേവിക്കുക. മസാല ചിക്കനില്‍ നന്നായി പിടിക്കണം.

-ഇതില്‍ വറുത്തു വച്ച തേങ്ങാമിശ്രിതം ചേര്‍ത്തിളക്കി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel