ADVERTISEMENT
ആതുര സേവന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്ന ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകരെ കൈരളി ടിവി ആദരിക്കുന്നു. കേവലം ഒരു ജോലി എന്നതിനപ്പുറം ദുരിതമനുഭവിക്കുന്നവര്‍ക്ക് അങ്ങേയറ്റം സാന്ത്വനം നല്‍കുകയും തീരാ വേദനകളില്‍ ആശ്വാസവുമായി എത്തുകയും ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് കൈരളി ടിവി ആദരിക്കുന്നത്. ഒക്ടോബര്‍ 29 നു ഒമാനിലെ അല്‍ ഫലാജ് ഹോട്ടലില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ഇവരെ ആദരിക്കും.
എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിനു മാതൃകയാകുന്നവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. പൊതു ജനങ്ങളാണ് അവാര്‍ഡിന് അര്‍ഹമായവരെ നിര്‍ദേശിക്കേണ്ടത്. മാതൃകയാകുന്ന ആരോഗ്യ പ്രവര്‍ത്തകരെ കണ്ടെത്താന്‍ ഒമാനില്‍ വിപുലമായ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.
ഓരോരുത്തര്‍ക്കും അവര്‍ നിര്‍േദശിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കൈരളി ടിവിയെ അറിയിക്കാം. ഇതിനായി omanhealth@kairalitv.in എന്ന ഇമെയില്‍ വഴിയോ 0096895404142 എന്ന വാട്ട്‌സ്ആപ് വഴിയോ വിവരങ്ങള്‍ നല്‍കാം .
ഡോക്ടറുടെയോ നഴ്സിന്റെയോ പേര് , ജോലി ചെയ്യുന്ന സ്ഥാപനം, എന്ത് കൊണ്ട് അവരെ അവാര്‍ഡിന് പരിഗണിക്കണം , തുടങ്ങിയ വിശദമായ വിവരങ്ങളാണ് നല്‍കേണ്ടത്. നിര്‍ദേശങ്ങള്‍ അയക്കുന്നവരുടെ പേര് വിവരങ്ങളും കൃത്യമായി നല്‍കണം. ഒക്ടോബര്‍ 16 ആണ് നിര്‍ദേശങ്ങള്‍ അയക്കാനുള്ള അവസാന തീയതി. സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിദഗ്ദര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് പൊതു ജനങ്ങള്‍ നിര്‌ദേശിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ അര്‍ഹരായവരെ കണ്ടെത്തുക. സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കിയുള്ള കൈരളി ടിവിയുടെ ഈ ഉദ്യമം ഇതിനകം തന്നെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. നേരത്തെ കേരളത്തിലും യു എ ഇ യിലും ഇതേ രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ കൈരളി ടിവി ആദരിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.