Eldhose Kunnappilly | യുവതിയുടെ പരാതി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാവകുപ്പിൽ കേസെടുത്തു

മർദിച്ചെന്ന യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു . കോവളത്ത് വെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

എം.എൽ.എ കൈയ്യേറ്റം ചെയ്തെന്ന് എറണാകുളം സ്വദേശിയായ യുവതിയാണ് കോവളം പൊലീസിൽ പരാതി നൽകിയത് . യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും പരാതി ലഭിച്ചിരുന്നു.

ഈ പരാതിയിൽ യുവതിയിൽ നിന്ന് വഞ്ചിയൂർ പൊലീസ് മൊഴി രേഖപ്പെടുത്തി. എംഎൽഎയുടെ വാഹനത്തിൽ കോവളത്ത് എത്തിയെന്നും സ്ഥലത്തു വച്ച് എം എൽ എ മർദിച്ചെന്നുമാണ് യുവതി പറഞ്ഞത് .അതേസമയം പൂർണമായും മൊഴിയെടുക്കാനായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു . പൂർണമായും മൊഴിയെടുക്കുമ്പോൾ കൂടുതൽ വകുപ്പുകൾ ചുമത്തും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News