
കേരളത്തെ നടുക്കിയ നരബലിക്കേസിലെ പ്രതി ഭഗവല്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍(Social Media) സജീവമായിരുന്നു. ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത് കൊണ്ട് തന്നെ ഭഗവല്‍ സിംഗുമായി മ്യൂച്വല്‍ ഫ്രണ്ട്‌സ് എത്ര പേരുണ്ടെന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഫേസ്ബുക്കിലൂടെ ഭഗവല്‍ സിംഗ് ചെറു കവിതകള്‍ പങ്കുവെച്ചിരുന്നു. ഇതിനൊക്കെ പ്രതികരണങ്ങളും ലഭിച്ചിരുന്നു. കേസില്‍ അറസ്റ്റിലായതോടെ ഭഗവല്‍ സിംഗിന്റെ ഫേസ്ബുക്ക് കവിത പോസ്റ്റുകള്‍ക്ക് താഴെ കമന്റുമായി എത്തുന്നത് നിരവധി പേരാണ്.
കാലടി സ്വദേശിയായ റോസ്ലിന്‍, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നീ സ്ത്രീകളാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്.
പത്തനംതിട്ട ജില്ലയിലെ ആറന്‍മുള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നരബലി നടന്നത്. കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്.
ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഭഗവല്‍സിംഗ്. ഇയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here