Supreme court: വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തെ സാമൂഹിക അന്തരീക്ഷം മലീമസമാക്കുന്നു

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തെ സാമൂഹിക അന്തരീക്ഷം മലീമസമാക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.ഹര്‍പ്രീത് മാന്‍സുഖനി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ വിമര്‍ശനം.

വിദ്വേഷ പ്രസംഗങ്ങള്‍ സാമൂഹിക അന്തരീക്ഷം മലിനമാക്കുന്നു. ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് സുപ്രീംകോടതിയുടെ നീരിക്ഷണം. വരുന്ന പൊതു തിരഞ്ഞെടുപ്പിനകത്ത് ഇന്ത്യയെ പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ചിലര്‍ പ്രസംഗിച്ചതായും വിദ്വേഷ പ്രസംഗം ലാഭകരമായ കച്ചവടം ആണെന്നും പരാതിക്കാരി ഹര്‍പ്രീത് മാന്‍സുഖനി കോടതിയില്‍ ഉന്നയിച്ചു.

കോടതിക്ക് ഒരു കാര്യം പരിഗണിക്കണമെങ്കില്‍ വസ്തുതാപരമായ പശ്ചാത്തലം വേണം.എന്നാല്‍ മാത്രമേ കോടതിക്ക് ഇടപെടാന്‍ കഴിയു. വിദ്വേഷ പ്രസംഗ സംഭവങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കണമെന്നും കേസ് നവംബര്‍ ഒന്നിന് പരിഗണിക്കുമെന്നും യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ കഴിഞ്ഞ ദിവസമാണ് ദില്ലിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ വിശ്വാ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തില്‍ എംപി പര്‍വേഷ് വര്‍മ്മ മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണം എന്ന വിദ്വേഷപ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെ ദില്ലി പോലീസ് സംഘാടകര്‍ക്കെതിരെ കേസ് എടുത്തു. എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തിയ എംപിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here