DYFI: കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് ഹിന്ദി; ഡിവൈഎഫ്ഐ യുവജന പ്രതിഷേധം സംഘടിപ്പിക്കും

ഹിന്ദി ഭാഷ അറിയാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കരുതെന്ന അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശുപാര്‍ശകള്‍ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും ഹനിച്ച് നാനാത്വത്തില്‍ ഏകത്വമെന്ന മാനവികമായ കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായി ഒക്ടോബര്‍ 12 ന് യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

കേന്ദ്ര റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ഹിന്ദിയില്‍ മാത്രമാക്കാനും ഹിന്ദി അറിയുന്നവര്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ ജോലി പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കത്തിടപാടും ഓഫീസ് പ്രവര്‍ത്തനവും ഹിന്ദി ഭാഷയിലേക്ക് മാറ്റുകയും കേന്ദ്ര സര്‍വ്വകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദി മീഡിയം മാത്രമാക്കുക തുടങ്ങി ഭാഷാ പരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന 112 ശുപാര്‍ശകളാണ് സമിതി നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News