‘പണിക്ക് പോകാതെ വൈബ് പിടിച്ചിരിക്കുന്ന അപ്പന്‍’ വൈറലായ റീലിന്റെ പിറകിലെ വിശേഷങ്ങളുമായി നന്ദു

സ്‌നേഹ ബെന്നി

മീനച്ചിലാറിന്റെ തീരത്തുള്ള വീടും വീടിന്റെ തിണ്ണയിലിരുന്ന് മഴ കണ്ടു കൊണ്ട് പാട്ടു കേള്‍ക്കുന്ന അപ്പനും ആഹാ എന്താ വൈബ്…’പണിക്ക് പോകാതെ വൈബ് പിടിച്ചിരിക്കുന്ന അപ്പന്‍’ നന്ദു പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ റീലിന് പിന്നിലെ കഥയും മനോഹരമായ ഈ വീടിന്റെ വിശേഷങ്ങളുമായി നന്ദു കൈരളി ഓണ്‍ലൈന്‍ ന്യൂസിനോട്.

‘പണിക്ക് പോകാതെ വൈബ് പിടിച്ചിരിക്കുന്ന അപ്പന്‍’ റീലിന്റെ പ്രത്യേകത

ഞാനൊരു പ്രവാസിയായിരുന്നു, നോസ്റ്റാള്‍ജിയ ഒരു പ്രവാസിക്ക് എത്ര മാത്രം ഉണ്ടാകുമെന്നറിയാലോ?. അതു കൊണ്ടു തന്നെ ആ വീഡിയോ ഒരു പാട് പേരില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നി. അതു കൊണ്ടു തന്നെയാണ് അത്തരത്തിലൊരു വീഡിയോ എടുത്തു പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ആ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ആ കമന്റുകള്‍ എല്ലാം കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

ആറായിരം വ്യൂസില്‍ നിന്നും ആറു ലക്ഷം വ്യൂസിലേക്കുള്ള യാത്ര

സാധാരണ ഞാന്‍ ഫേസ്ബുക്കിലിടുന്ന ഫോട്ടോകള്‍ക്കെല്ലാം ആറായിരം ലൈക്ക് അല്ലെങ്കില്‍ അതില്‍ കുറവ് ലൈക്കുകളായിരുന്നു കിട്ടികൊണ്ടിരുന്നത്. എന്നാല്‍ എന്റെ വീടിന്റെ ഫോട്ടോസ് ഇടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നോക്കി നില്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ ലൈക്കു വരുന്ന അവസ്ഥയായി.എന്റെ ഫോളേവേഴ്‌സ് കൂടി ആളുകള്‍ വീടിനെ കുറിച്ച് മെസേജുകള്‍ അയക്കാന്‍ തുടങ്ങി. പീന്നീട് സോഷ്യല്‍ മീഡിയയില്‍ വീടുമായി ബന്ധപ്പെട്ട എന്ത് വീഡിയോയില്‍ ഇട്ടാലും അത് വൈറലാകുന്ന നിലയിലേക്ക് മാറി

കുടുതല്‍ ഫോളോവേഴ്‌സും ഇന്ത്യക്ക് പുറത്തു നിന്ന്

ഫോളോവേഴിസിന്റെ എണ്ണം കൂടുന്നത് കണ്ട് ഞാന്‍ ഞെട്ടിയിരുന്നു. ഫോളോവേഴ്‌സില്‍ കൂടുതലും വിദേശ പേരുകളായിരുന്നു ഇതു കണ്ട് പല സുഹൃത്തുക്കളും എന്നോട് ചോദിച്ചിട്ടുണ്ട് നീ പൈസ കൊടുത്താണോ ഫോളോവേഴ്‌സിനെ കൂട്ടുന്നതെന്ന,് പക്ഷെ അങ്ങനെയല്ലായിരുന്നു. വിദേശികളായ പലരും വീടിനെ കുറിച്ച് ചോദിച്ച് മെസേജ് അയക്കാറുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഒരുപാട് പേര്‍ അവരുടെ നാട്ടിലുള്ള വീടുകളുടെ മോഡലാണ് എന്റെ വീടെന്ന് പറഞ്ഞും മെസേജ് അയക്കാറുണ്ട്

പ്രളയം വന്നിട്ടും ഈ വീട്ടില്‍ നിന്ന് മാറി താമസിക്കാത്തതിന്റെ കാരണം

ആ വീടിനോട് സ്ഥലത്തിനോടുമുള്ള ഇഷ്ടം കൊണ്ടാണ് അവിടെ വിട്ടു പൊകാത്തത്. പ്രളയം വന്നപ്പോള്‍ ഈ സ്ഥലത്തു തന്നെയായിരുന്ന ഞങ്ങളുടെ പഴയ വീട്ടില്‍ വെള്ളം കയറിയിരുന്നു. ആ സമയത്ത് ഞങ്ങള്‍ വീട് പണിയാനുള്ള തീരുമാനത്തിലേക്കെത്തിയിരുന്നു. പക്ഷെ വീട് പണിയുന്നുണ്ടെങ്കില്‍ ഇവിടെയെ പണിയുകയുള്ളുവെന്ന് തീരുമാനിക്കുകയായിരുന്നു. വിദേശത്ത് എന്‍ജീനിയറായിരുന്ന ഞാന്‍ വീട് പണിയുന്ന സമയത്താണ് നാട്ടിലെത്തിയത്. പിന്നീട് വീടു പണി ആരംഭിക്കുകയായിരുന്നു. മുറ്റത്ത് നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ തറ പൊക്കി കെട്ടിയതിനു ശേഷമാണ് വീട് പണിതത്. അതു കൊണ്ട് തന്നെ പ്രളയെത്തെ അത്ര പേടിക്കേണ്ടതില്ല, ഓടിട്ട വീടു തന്നെ വേണമെന്നും നിര്‍ബന്ധമായിരുന്നു.

വീടിനോട് ചേര്‍ന്നുള്ള ‘ഇടം’

വീടിനോട് ചേര്‍ന്ന ഒരു ചെറിയ ഹട്ട് പോലെ ഒന്ന് കെട്ടിയിട്ടുണ്ട്. ഞാനും ഭാര്യയും വയനാട് പോയപ്പോള്‍ കണ്ടതിന്റെ ഒരു മോഡലാണിത്. ഈ സ്ഥലത്തിനെ ‘ഇടം’ എന്നാണ് വിളിക്കുന്നത്. വൈകുന്നേരങ്ങളില്‍ ചായ കുടിക്കാനും മറ്റും ഞങ്ങള്‍ അവിടെ പോയി ഇരിക്കാറുണ്ട്. അവിടെ ഇരിക്കുമ്പോള്‍ ഒരു പ്രത്യേക ഫീലാണ്. ഇങ്ങനെ വൈകുന്നേര സമയങ്ങളില്‍ ചായ കുടിക്കുന്ന വീഡിയോകള്‍ക്കും മില്ല്യണ്‍ കണക്കിന് വ്യൂസ് കിട്ടാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News