മനസ്സാക്ഷിയെ നടുക്കുന്ന ദുരാചാരക്കൊല കേരളത്തിന് അപമാനം: വി ശിവദാസന്‍ എം പി | V Sivadasan MP

മനസ്സാക്ഷിയെ നടുക്കുന്ന ദുരാചാരക്കൊല കേരളത്തിന് അപമാനമെന്ന് വി ശിവദാസന്‍ എം പി(V Sivadasan MP). ഇതിനെതിരെ അതിശക്തമായ നിയമ നടപടി ഉണ്ടാകണം. ശാസ്ത്രമിത്രയേറെ പുരോഗമിച്ചിട്ടും,വെളിച്ചം കടക്കാത്ത അന്ധമേഖലകള്‍ ഇന്നും കേരള സമൂഹത്തില്‍ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും വി ശിവദാസന്‍ എം പി കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:-

മനസ്സാക്ഷിയെ നടുക്കുന്ന ദുരാചാരക്കൊല കേരളത്തിന് അപമാനം
നരബലി നടത്തിയാല്‍ ഐശ്വര്യം വരുമെന്ന അന്ധവിശ്വാസം കേരള സമൂഹത്തില്‍ രണ്ടു സ്ത്രീകളുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചു എന്നത് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതാണ്. നരമേധവും ആഭിചാരകര്‍മങ്ങളും ഒക്കെ അരങ്ങ് വാണിരുന്ന ഇരുണ്ട യുഗത്തില്‍ നിന്നും ഇനിയും പുറത്തു കടക്കാത്തവര്‍ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ അതിനൃശംസതയ്ക്ക് എതിരെ അതിശക്തമായ നിയമ നടപടി ഉണ്ടാകണം .
കേരളത്തെ ഒന്നാകെ നടുക്കിയ ഈ കാപാലിക കൃത്യം, അന്ധവിശ്വാസങ്ങള്‍ക്കെതിരെ സത്വരമായി സാമൂഹ്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രമിത്രയേറെ പുരോഗമിച്ചിട്ടും ,വെളിച്ചം കടക്കാത്ത അന്ധമേഖലകള്‍ ഇന്നും കേരള സമൂഹത്തില്‍ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ആബാലവൃദ്ധം ജനങ്ങളേയും ജാതിക്കും മതത്തിനും അതീതരായി അണി നിരത്തി അതിശക്തമായ ഒരു സാമൂഹ്യ സാംസ്‌കാരിക ബോധവല്‍ക്കരണത്തിന് കേരളം അടിയന്തിരമായി ഇറങ്ങിത്തിരിക്കേണ്ടതിന്റെ ആവശ്യകതയാണുള്ളത് —
വി ശിവദാസന്‍ mp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News