കേരളത്തിലെ നരബലി ഞെട്ടിക്കുന്ന സംഭവം : ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ

കേരളത്തിലെ നരബലി ഞെട്ടിക്കുന്ന സംഭവമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. പൊതുസംവിധാനങ്ങളിൽ ജാഗ്രത കുറവുണ്ടായി .സമൂഹത്തിന് ആകെ വീഴ്ച പറ്റി. കേരളത്തിൽ നടക്കുന്ന ദുർമന്ത്രവാദങ്ങളെ ആരും കാര്യമായി എടുക്കാറില്ല.കേരളത്തിൽ ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലായിരുന്നു . ശക്തമായ അന്വേഷണം വേണം, സർക്കാർ ഈ സംഭവത്തെ ഗൗരവത്തോടെ കാണണം. മന്ത്രവാദമടക്കമുള്ള കാര്യങ്ങൾ മേലിൽ നടക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആനി രാജ പറഞ്ഞു.

ഇലന്തൂരിലെ നരബലി : അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന നിയമം കാലഘട്ടത്തിന്റെ ആവശ്യം; യുവജന കമ്മീഷന്‍

പത്തനംതിട്ട ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണ്. ‘അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന ബിൽ’ അടിയന്തിര പ്രാധാന്യത്തോടെ നിയമസഭ പാസ്സാക്കി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യും.

ഒരു സമൂഹം എന്ന നിലയിൽ നാം ആർജിച്ച സാക്ഷരതയും സാംസ്കാരിക മേന്മയും ദുർബലപ്പെടുത്തുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ വർത്തമാന സാക്ഷ്യമാണ് ഈ സംഭവം. മറ്റൊരു മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാൻ വ്യക്തികൾ തയ്യാറാകുന്നത് സമൂഹത്തിൻ്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്.

അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നിൽക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. യുവജനങ്ങളിൽ ശാസ്ത്രബോധം വളർത്താൻ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും സാമൂഹിക മണ്ഡലത്തിൽ ചലനാത്മകമായ രീതിയിൽ യുവജനങ്ങളെ അണിനിരത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും
യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News