ADVERTISEMENT
ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്ന് യുവതികളുടെ മൃതദേഹം കണ്ടെത്തി . ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത് . വളരെ ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹ ഭാഗങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.
കൊല്ലപ്പെട്ട റോസ്‌ലിയുടെ മൃതദേഹവും ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്ന് തന്നെയാണ് കിട്ടിയത് .
സംഭവത്തില്‍ ഏജന്റ് റാഷിദ് (മുഹമ്മദ് ഷാഫി), ദമ്പതിമാരായ ഭഗവല്‍ സിങ്, ലൈല എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് റോസ്‌ലി, പത്മം എന്ന സ്ത്രീകളെ കൊലപ്പെടുത്തിയത്.
ജൂണ്‍ ആറിനാണ് റോസ്‌ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പൊലീസില്‍ മകള്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.